KKN റെസിഡൻസ് അസോസിയേഷൻ: രണ്ടാം വാർഷികത്തിളക്കം!

  • By സോനസ് എം. സുന്ദർ
  • 31 May, 2025
KKN റെസിഡൻസ് അസോസിയേഷൻ: രണ്ടാം വാർഷികത്തിളക്കം!

എല്ലാവരുടെയും കൂട്ടായ പരിശ്രമത്താൽ രൂപീകൃതമായ കാരക്കുളത്ത് നാട് റെസിഡൻസ് അസോസിയേഷൻ, ഓരോ അംഗങ്ങളുടെയും കളങ്കമില്ലാത്ത പങ്കാളിത്തവും സ്നേഹാർദ്രപരമായ സഹകരണവും സൗഹാർദപരമായ സമീപനവും കൊണ്ട് കാരക്കുളത്ത് നാടിൻ്റെ അഭിമാനമായി മാറിയിരിക്കുന്നു. നല്ല നാളേക്കായി ഓരോ മനസ്സിൽ നിന്നും കൊളുത്തുന്ന വെളിച്ചത്തിൻ്റെ കാന്തി ഈ നാടിനെ കൂടുതൽ ശോഭനമാക്കുന്നു. ഈ ശോഭനമായ പകിട്ട് കാരക്കുളത്ത് നാടിൻ്റെ നിലവിലും വിണ്ണിലും വിസ്മയം തീർക്കട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു.

KKN റെസിഡൻസ് അസോസിയേഷൻ്റെ രണ്ടാം വാർഷികാഘോഷം അതീവ വിജയകരമായി സമാപിച്ചു. ഏവരുടെയും അകമഴിഞ്ഞ സഹകരണത്തിന് നന്ദി!

വാർഷികാഘോഷ പരിപാടികൾ

പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് കുമാരി അനുശ്രീ പി.യു. ഈശ്വര പ്രാർത്ഥന നടത്തി. തുടർന്ന് KKN പ്രസിഡൻ്റ് ശ്രീ അനിൽ കാരക്കുളം അധ്യക്ഷ പ്രസംഗം നിർവഹിച്ചു. KKN വൈസ് പ്രസിഡൻ്റ് ശ്രീമതി സുമി സുധീഷ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

ചാലക്കുടി നഗരസഭ ചെയർമാൻ ശ്രീ ഷിബു വാലപ്പൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീ കെ.പി. ബാലൻ ആശംസ അർപ്പിച്ചു. KKN സെക്രട്ടറി ശ്രീ സോനസ് എം. സുന്ദർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. KKN ട്രഷറർ ശ്രീ റെയ്സ്ൺ പി.ആർ. വാർഷിക വരവ്-ചെലവ് കണക്ക് അവതരിപ്പിച്ചു. KKN ജനറൽ ക്യാപ്റ്റൻ ശ്രീ എം.ജി. അനിൽ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.


ആദരവുകൾ

ഈ വാർഷിക സമ്മേളനത്തിൽ വെച്ച് നഗരസഭ ചെയർമാൻ ശ്രീ ഷിബു വാലപ്പനെ പൊന്നാട അണിയിച്ച് ആദരിച്ചു.

കൂടാതെ, വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ KKN റെസിഡൻസ് അസോസിയേഷൻ ആദരിച്ചു. വാർഡ് കൗൺസിലർ കെ.പി. ബാലൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു:

  • ചാലക്കുടി മുനിസിപ്പാലിറ്റി പ്രദേശത്തെ മികച്ച യുവകർഷകനുള്ള അവാർഡ് നേടിയ അഭിലാഷ് പറമ്പിക്കാടൻ.
  • മികച്ച നവമാധ്യമ പ്രവർത്തകനുള്ള മലയാള പുരസ്കാരം നേടിയ ജെൻസിൽ വർഗ്ഗീസ്.
  • ഇന്ത്യൻ പാർലമെൻ്റിൻ്റെ സ്റ്റാറ്റ്യൂട്ടറി ബോഡിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയിൽ നിന്നും CMA കോഴ്സ് വിജയകരമായി പൂർത്തീകരിച്ച നയന ജോസ്.
  • ഇന്ത്യൻ പാർലമെൻ്റിൻ്റെ സ്റ്റാറ്റ്യൂട്ടറി ബോഡിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയിൽ നിന്നും CMA കോഴ്സ് വിജയകരമായി പൂർത്തീകരിച്ച രേഷ്മ എം.എസ്.
  • ദേശീയ സംസ്കൃതി പുരസ്കാരം കരസ്ഥമാക്കിയ സോണിയ മേരി ജെൻസിൽ.
  • സംസ്കൃത പഠനത്തിന് LP വിഭാഗത്തിൽ സ്കോളർഷിപ്പ് നേടിയ പാർത്ഥിവ് എം.എസ്..
  • സംസ്കൃത പഠനത്തിന് UP വിഭാഗത്തിൽ സ്കോളർഷിപ്പ് നേടിയ എം.എസ്. ആദിദേവ്.

വിദ്യാർത്ഥികളെ ആദരിച്ചു

SSLC, PLUS 2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് KKN റെസിഡൻസ് അസോസിയേഷൻ മൊമെൻ്റോ നൽകി ആദരിച്ചു:

SSLC:

  • നവനീത് എം.ബി.
  • യാഷ് പി. റോഷൻ
  • നിർമ്മൽ പി.ആർ
  • പ്രണവ് എം.ബി.
  • അഭിനവ് ഷിബു
  • പ്രണവ് ടി.എസ്.

PLUS 2:

  • അഭിജിത്ത് ഷിബു
  • നിരഞ്ജന പി.ആർ
  • ഹണികൃഷ്ണ എം.എൽ.
  • തേജസ് എം.എസ്.
  • ദേവസൂര്യ വി. ഷിജു
  • കൃഷ്ണപ്രിയ എം.ബി.
  • ആർജ്ജവ് എം.എസ്.

ഈ വാർഷികാഘോഷം വിജയകരമാക്കാൻ പ്രവർത്തിച്ച എല്ലാ KKN റെസിഡൻസ് കുടുംബാംഗങ്ങൾക്കും, പങ്കെടുത്ത വിശിഷ്ട വ്യക്തികൾക്കും, കലാപരിപാടികൾ അവതരിപ്പിച്ചവർക്കും, സ്പോൺസർ ചെയ്ത വ്യക്തിത്വങ്ങൾക്കും കെ.കെ.എൻ. റെസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് അനിൽ കാരക്കുളം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

KKN റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി
സോനസ് എം. സുന്ദർ

Embrace Nature’s Charm at Karakulathunadu: Your Escape Awaits!

Discover Karakulathunadu: Nature’s Cultural Gem Awaits Your Adventure!

About Karakulathunadu