KKN റെസിഡൻസ് അസോസിയേഷൻ ഒന്നാം വാർഷികആഘോഷം

  • By അനിൽ കാരക്കുളം
  • 22 Jun, 2024
KKN റെസിഡൻസ് അസോസിയേഷൻ ഒന്നാം വാർഷികആഘോഷം

ജാതിമതഭേദമന്യേ രൂപീകൃതമായ സംഘടനയാണ് കാരക്കുളത്ത് നാട് റസിഡൻസ് അസോസിയേഷൻ, ഓരോ അംഗങ്ങളുടെ കളങ്കമില്ലാത്ത പങ്കാളിത്തവും സ്നേഹാർദ്രപരമായ സഹകരണവും സൗഹാർദപരമായ സമീപനവും ഈ സംഘടനയെ കാരക്കുളത്ത് നാടിൻറെ മുഖമായി മാറ്റുന്നു.

നല്ല നാളേക്കായി ഓരോ മനസ്സിൽ നിന്നും കൊളുത്തുന്ന വെളിച്ചത്തിന്റെ കാന്തി കാരക്കുളത്ത് നാടിനെ ശോഭനമാക്കുന്നു. തുടർന്നും ഈ ശോഭനമായ പകിട്ട് കാരക്കുളത്ത് നാടിൻറെ നിലവിലും വിണ്ണിലും വിസ്മയം തീർക്കട്ടെ….

K K N റസിഡൻസ് അസോസിയേഷൻറെ ഒന്നാം വാർഷിക വേളയിൽ എത്തിച്ചേർന്ന ബഹുമാനപ്പെട്ട എംഎൽഎ സനീഷ് ജോസഫ്, ക്രാക്ക്റ്റ് പ്രസിഡണ്ട് പോൾ പാറയിൽ കലാപരിപാടി അവതരിപ്പിക്കാൻ എത്തിയ മാന്യ സുഹൃത്തുക്കൾക്കും കലാപരിപാടികൾ സ്പോൺസർ ചെയ്ത വ്യക്തിത്വങ്ങൾക്കും വാർഷികാഘോഷം ഭംഗിയാക്കിത്തന്ന K K N റസിഡൻസ് കുടുംബാംഗങ്ങൾക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

KKN റെസിഡൻസ് അസോസിയേഷൻ പ്രസിഡൻറ്
അനിൽ കാരക്കുളം

അപ്പോളോ ഹോസ്പിറ്റലിലെ സൗജന്യ മെഡിക്കൽ ക്യാമ്പ് 17th June 2024 9.30 AM

Embrace Nature’s Charm at Karakulathunadu: Your Escape Awaits!

Discover Karakulathunadu: Nature’s Cultural Gem Awaits Your Adventure!

About Karakulathunadu